Wednesday, April 1, 2020

കടലാസ് തോണി

കുറെ ആൾക്കാർ, എന്താണെന്ന് അറിയില്ല അതിൽ കുറച്ചുപേരെ പരിചയമുണ്ട്.
പതിവ് തെറ്റി ഇന്ന് നേരത്തെയാണ് എന്നെ  വിളിച്ചുകൊണ്ടുവന്നത്. അവസാനം മലയാളം മാഷ് ആയിരുന്നു , തുടങ്ങി കാണും. ഇന്നലെ അവസാനിച്ചു വച്ചതിന്റെ ബാക്കി കഥ ഇന്ന് എടുക്കും. കഥയുടെ ബാക്കി എന്തായിരിക്കും? അറിയില്ല.മാഷിന്റെ കഥകൾ കേൾക്കാൻ നല്ല രസമാണ്.അതുക്കൊണ്ട് തന്നെ മാഷിന്റെ ദിവസം ആരും മുടക്കാറില്ല. ഇറങ്ങുവാൻ നേരം മാഷ് എന്നെ ചേർത്തുനിർത്തി, എന്താണെന്ന് അറിയില്ല.
‌നല്ല മഴ, ഒരുവിധം വീടെത്തി അവരൊക്കെ എന്നെ തന്നെ നോക്കുന്നു.
‌ഞാൻ പോയി കുപ്പായം എല്ലാം മാറ്റി.അമ്മ അവിടെ ഇരിക്കുന്നു. ഞാൻ അടുത്ത് പോയി,  ഒന്നും മിണ്ടുന്നില്ല.ഞാൻ പോയി അച്ഛൻ വാങ്ങിച്ചു തന്നെ കളിപ്പാട്ടവുമായി കളിക്കുവാൻ തുടങ്ങി. പെട്ടെന്ന് ആരോ എന്റെ പക്കൽ നിന്നും അത് വാങ്ങിച്ചു വച്ചു. ഞാൻ ഒന്നും മിണ്ടിയില്ല... അച്ഛൻ ഇത്തവണ വരുമ്പോൾ വലിയ പാവ കൊണ്ടവരാമെന്നു പറഞ്ഞു. അച്ഛന്  പട്ടണത്തിലാ ജോലി. ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ വരും. മുറ്റത് പെട്ടന്ന് ഒരു വണ്ടി ശബ്ദം, ആള്കാരെല്ലാം കൂടി. ഇനി അച്ഛൻ കൊണ്ട് വന്ന വലിയ പാവം തന്നെയോ എന്ന് വിചാരിച്ചു,  പക്ഷേ അല്ല. എന്തോ വണ്ടിയിൽ നിന്നും എടുത്തു ഉമ്മറത്തു വച്ചു.അമ്മ എന്നെ കെട്ടിപിടിച്ചു കരയുന്നു.എനിക്കൊന്നും മനസിലായില്ല.നോക്കിയപ്പോൾ അച്ഛൻ ഉറങ്ങി കിടക്കുന്നു.വെള്ള വസ്ത്രത്താൽ മൂടിയിരിക്കുന്നു.ഞാനൊട്ട് വിളിച്ചിട്ട് അച്ഛൻ എണീറ്റതുമില്ല.ഞാൻ അച്ഛനെ കെട്ടിപിടിച്ചു, ഒരനക്കവുമില്ല.നേരം കടന്നു പോയി.ഞാൻ പടിക്കൽ ചെന്നിരുന്നു.അവിടെ ഞാൻ കണ്ടു, മണ്ണിനടിയിൽ പുതഞ്ഞ് കിടക്കുന്ന കടലാസ് തോണി. അച്ഛൻ കഴിഞ്ഞെ തവണ വന്നപ്പോൾ ഉണ്ടാക്കി തന്നതാ.അതിൽ തന്നെ ഞാൻ നോക്കിയിരുന്നു.മഴ അതിനെ  മണ്ണിനടിയിൽ നിന്ന് പുറത്ത് കൊണ്ട് വന്നു.ഞാനത് എടുത്തു, പറ്റിയിരുന്ന മണ്ണെല്ലാം തുടച്ചു മാറ്റി. മഴക്ക് കൂട്ടായി ഞാനതിനെ വെള്ളത്തിൽ നീക്കി വിട്ടു.മെല്ലെ തോണി  മഴയോടൊപ്പം സഞ്ചരിക്കുവാൻ തുടങ്ങി....എവിടെന്നിലാതെ.
 

No comments:

Post a Comment

Voyage

Life is an extraordinary voyage brimming with diverse experiences, boundless opportunities, and valuable lessons. It encompasses moments of ...