Showing posts with label ജീവിതം. Show all posts
Showing posts with label ജീവിതം. Show all posts

Tuesday, August 11, 2020

Craft of draft:EIA a short review


ഇത് രാഷ്ട്രീയമല്ല....ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിതിയിൽ
 നിന്നും മുന്നിലേക്ക് പുരോഗതിയിലോട്ടുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇന്ത്യക്കകത്തുള്ള industries ആയാലും, പുറത്തുള്ള industries ആയാലും ഇന്ത്യയിൽ വന്ന് അവരുടെ സംരംഭം,ഉത്പാദനം,പ്രവർത്തനം ഇവയെല്ലാം വികസിപ്പിക്കുകയാണെങ്കിൽ,വളരെയധികം പുരോഗതി കൈവരിക്കാൻ പറ്റുന്ന ഘട്ടത്തിലാണ് ഇന്ത്യ ഇപ്പൊ നിൽക്കുന്നത്. 'Ease of doing business ' ഇത് മികച്ചതാക്കാൻ ഏതൊരു ഗവണ്മെന്റിനെ പോലെയും ഇന്ത്യൻ ഗവണ്മെന്റ് ആഗ്രഹിക്കുന്നുണ്ട്.അതുക്കൊണ്ട് തന്നെയാണ് Post facto clearence, public hearing, violation policy ഇതിലെല്ലാം മാറ്റം വരുത്തിയത്.Ease of doing businessൽ ഇന്ത്യയുടെ റാങ്ക് 77ൽ നിന്നും 63ലോട്ട് ക്കൊണ്ടുവരാൻ ഈ ഗവണ്മെന്റിനു സാധിച്ചു.അത്ക്കൊണ്ട് തന്നെ Ind govt. പുറത്തുള്ള industriesനെ ഇന്ത്യയിൽ ചുവട് പതിപ്പിക്കുവാൻ നിയമങ്ങളിൽ അയവ് വരുത്തി.പക്ഷെ ഇതെല്ലാം പുരോഗമനത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നത്ക്കൊണ്ടാണ്. Developing nationൽ നിന്നു മാറി ഇന്ത്യ ഒരു Developed nationആയി കാണാൻ എനിക്കും ആഗ്രഹമുണ്ട്.എന്നുകരുതി നമ്മുടെ നാടിനെയും,പരിസ്ഥിതിയെയും, വരും തലമുറയെയും തച്ചുടച്ചുകൊണ്ടുള്ള വികസനം നമുക്ക് ആവശ്യമാണോ? ഈ draftലുള്ള കാര്യം നടപ്പിലാക്കുന്നത്ക്കൊണ്ട് മാത്രം environmentനെ അത് ബാധിക്കിണമെന്നില്ല. Bureaucracy നന്നായി work ചെയ്യുമെങ്കിൽ പേടിക്കേണ്ട പ്രശ്നമില്ല. It depends on bureaucracy.
ഈ നിയമങ്ങളെക്കാളുമെല്ലാം പ്രശ്നം ഇതിനെ നടപ്പിലാക്കുന്നതിലാണ്. "നേരത്തെ കർശനമായ നിയമങ്ങൾ ആയിരുന്നു, പക്ഷെ ആ നിയമങ്ങൾ മോശമായ അവസ്ഥയിലാണ് നടപ്പിലാക്കിയിരുന്നത് (ആസാം ദുരന്തം, വിശാഖപട്ടണം ഗ്യാസ് ലീക്ക്). ഇപ്പൊ നിയമങ്ങളിൽ കുറേകൂടി അയവ് വരുത്തി, ഈ നിയമങ്ങളെ നടപ്പിലാക്കുന്നതും പഴയത് പോലെ മോശമാണെങ്കിൽ;അത് നമ്മുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടിയിട്ടുണ്ട്." അപ്പോ നേരത്തെ എന്താണോ സ്ഥിതി അതിനേക്കാളും മോശമായ അവസ്ഥയിൽ നമ്മുടെ നാട് എത്താൻ സാധ്യതയുണ്ട്. 
#ഈയിടക്ക് lebanonൽ സ്ഫോടനം ഉണ്ടായപ്പോ.അവിടത്തെ ജനതയുടെ കണ്ണുനീരും, വിശപ്പും, കഷ്ടപ്പാടും മനസിലാക്കിക്കൊണ്ട്, ലോക രാഷ്ട്രങ്ങൾ പൈസ അയച്ചുകൊടുത്തു.പക്ഷെ അവിടെത്തെ ജനങ്ങൾ പറഞ്ഞത് "നിങ്ങൾ പൈസ അയക്കുന്നത് നല്ലത് തന്നെയാണ്, പക്ഷെ lebanese govt അയച്ചു കൊടുക്കരുത്.ഞങ്ങൾക്ക് lebanese govtനെ വിശ്വാസം ഇല്ല. നമ്മുടെ നാട്ടിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന NGOസ് ഉണ്ട്. ഇവർക്കു അയച്ചു കൊടുക്കുക. Govtന് അയച്ചു കൊടുത്താൽ അവർ വേണ്ടേ രീതിയിൽ ഉപയോഗിക്കില്ല" എന്നാണ്.ഇവിടെ ഇന്ത്യയിൽ മാത്രമല്ല പല രാജ്യങ്ങളിലും അധികാരത്തിൽ ഇരിക്കുന്ന അധികാരികൾ, authority, bureaucracy, ഇവയെല്ലാം കണിശമായി പ്രവർത്തിക്കാത്തത്ക്കൊണ്ട് കുറെ പ്രശ്നങ്ങൾ കാണാറുണ്ട്.ഇതൊക്കെക്കൊണ്ട് തന്നെയാണ് ഈയൊരു വിഷയത്തെ മുഖ്യധാരയിൽ നിർത്തിക്കൊണ്ട് എല്ലാവരിലേക്ക് എത്തിക്കേണ്ടതും, ചർച്ചാവിഷയമാക്കേണ്ടതും.

Friday, February 14, 2020

പാതയോരം....




ഈ യാത്രയിൽ പഠിച്ച ഒരു കാര്യമുണ്ട് !
ജീവിതത്തിൽ കുറേപേർ കാണും നമ്മളെ സ്നേഹിക്കാനും, സ്നേഹിക്കപെടാനും ; അത്പോലെ തന്നെ വെറുക്കാനും, വെറുക്കപെടാനും. എന്ത് തന്നെ ആയാലും, നമ്മൾ ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിക്കരുത്. വലിയവന്നെന്നോ, ചെറിയവനെന്നോ ആരുമായികൊള്ളട്ടെ ഒരു വേർതിരിവ് കൂടാതെ എല്ലാവരോടും ഒരുപോലെ പെരുമാറുക. ഇതൊരു വലിയ കാര്യം തന്നെയാണ്.എത്ര വലിയ മനുഷ്യനായാലും സഹജീവികളോട് ബഹുമാനം കാണിക്കുന്നത്, ആ വ്യക്തിയെ കിരീടം ഇല്ലാത്തെ രാജാവ് എന്നു വിശേഷിപിക്കാം.
ഇത് വരെയുള്ള യാത്രയിൽ പല കഥാപാത്രങ്ങളെയും പരിചയപെട്ടു. അവരിൽ പലരുടെയും മുഖം ഇന്നും മായാതെ മനസ്സിലുണ്ട്.ഓർമ്മകളിൽ ഒരു തിരി തെളിയിച്ചാൽ, ജീവിതാവസാനം വരെ ജ്വലിച്ചു നിൽക്കും... അത്രത്തോളമുണ്ട് ഒരുപിടി ഓർമ്മകൾ.പറയാൻ ബാക്കിവച്ചെ പ്രണയവും, വരികളിലെ അക്ഷരംക്കൂട്ടവും ഇന്നും തനിച്ചു തന്നെ.നമ്മുടെ മനസ്സിലെ വാതിൽക്കലിൽ ഒരാൾ നിൽക്കുകയായിരിക്കാം, ആ പ്രണയത്തെ കണ്ടെത്തുക.എല്ലാം കാലചക്രം പതിയെ മനസിലാക്കി തരും.
നമ്മുടെ കൂടെ ഏതവസ്ഥയിലും നിന്നവരെ ഒരിക്കലും മറക്കരുത്, അവരെ ചേർത്ത് പിടിച്ചോണം.സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കണം.... വെറുക്കുന്നവരെയും തിരിച്ചു സ്നേഹിക്കണം. ജീവിതത്തിൽ ഓരോരുത്തർക്കും ഓരോ പാത തെളിഞ്ഞു വരും അതിലൂടെ സഞ്ചരിക്കുക. ആ പാതയിൽ കുറെ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക, മനസിലാക്കാൻ ശ്രമിക്കുക. തടസങ്ങൾ കാണും: സ്വാഭാവികം.അതെല്ലാം
ചെറു പുഞ്ചിരിയോടെ നേരിടണം.
നമ്മളെ സ്നേഹിക്കുന്നവർ, വഞ്ചിച്ചവർ, അവിശ്വസിക്കുന്നവർ, സ്നേഹിച്ചു വെറുത്തവർ, വെറുത്ത് സ്നേഹിച്ചവർ...
ആരെയും മറക്കണ്ട, എല്ലാവരോടും ഹൃദയത്തിൽ നിന്ന്ക്കൊണ്ട് ഒരു നന്ദി.

"സ്നേഹിക്കുക. ആ സ്നേഹം നിലനിർത്തുക.
മറക്കരുത്. വഞ്ചിക്കരുത്. "



Monday, November 26, 2018

സഞ്ചാരി നീ....





ജീവിതം, പ്രവചനീയമല്ലാത്തെ ഒരു യാത്ര... തൊട്ടടുത്തുള്ളെ നിമിഷം എന്തും സംഭവിക്കാം.ചുരുക്കി പറഞ്ഞാൽ ഒരു ത്രില്ലെർ സിനിമ പോലെ.മരണത്തിൽ മാത്രം അവസാനിക്കുന്ന ക്ലൈമാക്സ്‌.ജീവിതത്തിനോട് ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടായിരിക്കും.ജീവിതം എന്താണ് എന്ന് അറിഞ്ഞവൻ തീർച്ചയായും പ്രശനങ്ങളിലൂടെ സഞ്ചരിച്ചെവനായിരിക്കും.

പ്രശ്നങ്ങൾ എന്തായാലും ജീവിതത്തിൽ വേണം,എന്നാൽ മാത്രമേ അത് പരിഹരിക്കാനുള്ള മാർഗവും കണ്ടത്തെകുയുള്ളു.ചിലർക്ക് സാമ്പത്തികമായിട്ടുള്ള പ്രശ്നങ്ങൾ,വേറെ ചിലർക്ക് ഒറ്റപ്പെടലിന്റെ വേദന,വേർപാടിന്റെ വേദന,എല്ലാം ഉണ്ടായിട്ടും ആരിൽനിന്നും സ്നേഹം ലഭിക്കുന്നില്ല...ഇങ്ങനെയും ഒരു കൂട്ടർ.ചില ഭാഗ്യവാന്മാരിൽ ഈ എല്ലാം പ്രശ്നങ്ങളും അയാളിൽ കാണുവാൻ സാധിക്കും.എന്നാലും മിക്ക പ്രശ്നങ്ങളുടെയും അടിസ്ഥാന പ്രശ്നം സാമ്പത്തികം തന്നെയാണ്.ഇതിൽ നിന്നാണ് തുടർന്നുള്ള പ്രശ്നങ്ങൾ വളളി ചെടി പോലെ പടർന്നങ്ങ് കേറുന്നത്.എല്ലാം വിധിയുടെ വിളയാട്ടം എന്ന് പറയും.'ഒടുവിൽ എല്ലാവരും വിധിയെ പഴിക്കും.

ഒന്നുകിൽ പണക്കാരനായി ജനിക്കണം, ഇല്ലെങ്കിൽ പാവപെട്ടവനായി  ജനിക്കണം.ഇത്തരത്തിൽ ചിന്താഗതികൾ ഉള്ളവരും ഒണ്ട്.കാരണം ,ഇതിനിടയിൽ ജനിക്കുന്നവർ നൂറുകൂട്ടം സ്വപ്‌നങ്ങൾ നെഞ്ചിലേറ്റിക്കൊണ്ട് നടക്കുന്നവരായിരിക്കും.ഇതൊന്നും നടക്കാൻ പോണില്ല ....എന്ന് സ്വന്തമായി പറയും.എന്നാൽക്കൂടിയും വാനോളം സ്വപ്‌നങ്ങൾ ചിന്തിച്ചു കൂട്ടും....ഈ ചിന്തകളുമായി ജീവിതാവസാനം വരെ ഓടും,യാത്ര അവസാനിക്കുന്നത് വരെ.

ഏതൊരു കാര്യത്തിനും വിധിയെ പഴിക്കുന്നത് എന്തിനാണ്.ഏതൊരു വിധിയും നമ്മുടെ പ്രവർത്തി അനുസരിച്ചു ഇരിക്കും.
പാവപെട്ടവനായി പോയാൽ ജീവിതാവസാനം വരെ അത്പോലെ തന്നെ ജീവിക്കണം എന്നുണ്ടോ?ഇല്ല. സ്വപ്‌നങ്ങൾ കാണുവാനും ,മോഹിക്കാനും ഉള്ള അവകാശം ഏവർക്കും ഒണ്ട്.അത് നേടണം, നേടിയെടുക്കുമ്പോഴാണ് വിജയം.താഴ്ന്ന കുടുംബത്തിൽ ജനിച്ചെന്നു പറഞ്ഞു സ്വപ്നങ്ങൾക്ക് പരിധി വേണമെന്നില്ല.
അത് നേടിയെടുക്കാനുള്ള ദൂരം വളരെ കൂടുതൽ ആണെങ്കിൽ കൂടി ....അവിടം വരെ എത്തിപെടാനുള്ള ഊർജം എന്നു പറയുന്നത് അവന്റെ ഇപ്പോഴത്തെ ജീവിതാവസ്ഥ എന്താണോ അതായിരിക്കും.സ്വപ്നസഞ്ചാരികളെ ഈ ലോകം ഓർത്തുവയ്ക്കാറില്ല.അത് നേടിയെടുക്കാനൊള്ള പരിശ്രമം നടത്തിയാലും ആരും തന്നെ ഓർത്ത് വയ്ക്കണമെന്നില്ല .എന്നാൽ ആ സ്വപ്നം യാഥാർഥ്യമാകുന്നെ ആ നിമിഷം മുതൽ കോടിക്കണക്കിനു മനുഷ്യരുള്ള ഈ പ്രപഞ്ചത്തിൽ ഒരു സ്ഥാനം തീർച്ചയായും ലഭിക്കും.

'ഒരുനാൾ' എന്ന് എത്ര ആരവത്തോടെ വിളിച്ച് പറഞ്ഞാലും ഈ ലോകം ചെവികൊള്ളില്ല .എന്നാൽ ആ ഒരുനാൾ  മുന്നിൽ വരുന്ന 
ദിവസം ഈ ഉത്തരങ്ങളുടെയെല്ലാം ചോദ്യം? തീർച്ചയായിട്ടും നമുക്ക് ലഭിച്ചിരിക്കും.

"engrave your heart with the ink of perspectives, flourishes of intuition and words of gentleness towards yourself and your world & say goodbye to procrastination"
                                                      

യാത്രയും ലക്ഷ്യവും

ജീവിതം !!! എത്രമാത്രം ദൂരം കടന്നുപോകുകയാണെങ്കിലും, അതിന്റെ സത്യസന്ധത ലക്ഷ്യത്തിലാണ്. പലപ്പോഴും നമ്മൾ വഴിയിലേക്കാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്ന...