ഈ യാത്രയിൽ പഠിച്ച ഒരു കാര്യമുണ്ട് !
ജീവിതത്തിൽ കുറേപേർ കാണും നമ്മളെ സ്നേഹിക്കാനും, സ്നേഹിക്കപെടാനും ; അത്പോലെ തന്നെ വെറുക്കാനും, വെറുക്കപെടാനും. എന്ത് തന്നെ ആയാലും, നമ്മൾ ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിക്കരുത്. വലിയവന്നെന്നോ, ചെറിയവനെന്നോ ആരുമായികൊള്ളട്ടെ ഒരു വേർതിരിവ് കൂടാതെ എല്ലാവരോടും ഒരുപോലെ പെരുമാറുക. ഇതൊരു വലിയ കാര്യം തന്നെയാണ്.എത്ര വലിയ മനുഷ്യനായാലും സഹജീവികളോട് ബഹുമാനം കാണിക്കുന്നത്, ആ വ്യക്തിയെ കിരീടം ഇല്ലാത്തെ രാജാവ് എന്നു വിശേഷിപിക്കാം.
ഇത് വരെയുള്ള യാത്രയിൽ പല കഥാപാത്രങ്ങളെയും പരിചയപെട്ടു. അവരിൽ പലരുടെയും മുഖം ഇന്നും മായാതെ മനസ്സിലുണ്ട്.ഓർമ്മകളിൽ ഒരു തിരി തെളിയിച്ചാൽ, ജീവിതാവസാനം വരെ ജ്വലിച്ചു നിൽക്കും... അത്രത്തോളമുണ്ട് ഒരുപിടി ഓർമ്മകൾ.പറയാൻ ബാക്കിവച്ചെ പ്രണയവും, വരികളിലെ അക്ഷരംക്കൂട്ടവും ഇന്നും തനിച്ചു തന്നെ.നമ്മുടെ മനസ്സിലെ വാതിൽക്കലിൽ ഒരാൾ നിൽക്കുകയായിരിക്കാം, ആ പ്രണയത്തെ കണ്ടെത്തുക.എല്ലാം കാലചക്രം പതിയെ മനസിലാക്കി തരും.
നമ്മുടെ കൂടെ ഏതവസ്ഥയിലും നിന്നവരെ ഒരിക്കലും മറക്കരുത്, അവരെ ചേർത്ത് പിടിച്ചോണം.സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കണം.... വെറുക്കുന്നവരെയും തിരിച്ചു സ്നേഹിക്കണം. ജീവിതത്തിൽ ഓരോരുത്തർക്കും ഓരോ പാത തെളിഞ്ഞു വരും അതിലൂടെ സഞ്ചരിക്കുക. ആ പാതയിൽ കുറെ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക, മനസിലാക്കാൻ ശ്രമിക്കുക. തടസങ്ങൾ കാണും: സ്വാഭാവികം.അതെല്ലാം
ചെറു പുഞ്ചിരിയോടെ നേരിടണം.
നമ്മളെ സ്നേഹിക്കുന്നവർ, വഞ്ചിച്ചവർ, അവിശ്വസിക്കുന്നവർ, സ്നേഹിച്ചു വെറുത്തവർ, വെറുത്ത് സ്നേഹിച്ചവർ...
ആരെയും മറക്കണ്ട, എല്ലാവരോടും ഹൃദയത്തിൽ നിന്ന്ക്കൊണ്ട് ഒരു നന്ദി.
"സ്നേഹിക്കുക. ആ സ്നേഹം നിലനിർത്തുക.
മറക്കരുത്. വഞ്ചിക്കരുത്. "
No comments:
Post a Comment