
എന്നെ തനിച്ചാക്കി നീ അകന്ന ആ വഴിയോരത്ത് ഇമ വെട്ടാതെ ,
നിറ കണ്ണുകളോടെ പ്രതീക്ഷയോടെ ഇന്നും ഞാന്‍ കാത്തിരിക്കുന്നു നിനക്കായ് ............അകലെ എവിടെയോ ഒരു ചിത്രശലഭമായി നീ പാറി നടക്കുമ്പോഴും
നിന്റെ മുഖം എന്റെ മനസ്സില്‍ ഒരു മഴവില്ലായ് മായാതെ നില്‍ക്കും........
ഇപ്പോള്‍ നീ സ്നേഹികുന്നത് കാണാന്‍ എനിക്കാവില്ല
നിന്റെ സ്നേഹത്തിന്റെ മാധുര്യം ആസ്വതിക്കാന്‍ എനിക്കാവില്ല..
കാരണം നീ ഇപ്പോള്‍ എന്നില്‍ നിന്നും വളരെ ദൂരെയാണ്..
എല്ലാം നീ തന്നെ അല്ലെ തച്ചുടച്ചതും,എന്നെ പിരിഞ്ഞതും..??
അന്ന് ഞാന്‍ നിന്റെ കണ്ണുകളിലേക് നോക്കിയപോള്‍ നീ മുഖം തിരിച്ചു,
എന്നിട്ടും ഞാന്‍ നിന്നെ സ്നേഹിച്ചു, ഇപ്പോഴും സ്നേഹിക്കുന്നു,...
അവസാനം നീ വന്നു പറഞ്ഞില്ലേ .."നിന്നെ എനിക്ക് ഇഷ്ടമല്ല ,എന്നെ ഇനി ശല്യം ചെയ്യരുത് ,ഒരിക്കലും എന്നെ കാണാനോ, സംസാരിക്കാനോ വരരുത് " എന്നുമൊക്കെ.
നിന്നെ ആത്മാര്‍ഥമായി സ്നേഹിച്ച എന്നോട് നീ പറഞ്ഞ വാക്കുകള്‍ ഇന്നും ഞാന്‍
ഓര്‍ക്കുന്നു വേദനയോടെ ............
No comments:
Post a Comment