മറ്റുചിലരോട് എല്ലാം പറയാം
എങ്കിലും എന്തും പറയാൻ കഴിയില്ല.അപൂർവ്വം ചിലരോട് മാത്രം എന്തും പറയാം .എല്ലാം പറയാം,ആ ചിലരെയാണ് നാം കൂട്ടുകാർ എന്ന് പറയുക.
നമ്മുക്ക് ജീവിതത്തില്‍ ഒരുപാട് കൂട്ടുകാരെ കിട്ടും. കൂട്ടുകാര്‍ നമ്മുടെ ജീവിതത്തിലെ വഴിത്തിരുവുകള്‍ ആകുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാം, എല്ലാം വിധിയാണ് .
ഇതുവരെയുള്ള യാത്രയിൽ കണ്ടുമുട്ടിയെ മനുഷ്യരിൽ കുറച്ചുപേർ ഇന്നും എന്റെ മനസ്സിൽ നിലനിൽക്കുന്നു....എന്തിനും ഏതിനും കൂടെ നിന്നിട്ടുള്ള സുഹൃത്തുക്കൾ.
പ്രേമത്താൽ ഒരുത്തൻ വഞ്ചിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവിടെ അവന് തണലായി അവന്റെ കൂട്ടുകാർ കാണും.
പ്രണയത്തേക്കാൾ സുന്ദരമായ ചില സൗഹൃദങ്ങൾ ഉണ്ട്.നഷ്ടമാക്കാൻ മനസ്സ് വരാതെ എന്തിനും കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞ് ഒന്നു ചേർത്ത് പിടിക്കുമ്പോഴുള്ള സുഹമുണ്ടല്ലോ അതിനോളം വരില്ല ഒരു പ്രണയവും.
നമ്മള്‍ തീര്‍ത്തും ഒറ്റപ്പെട്ടെന്ന് തോന്നുമ്പോള്‍ അല്ലെങ്കില്‍ കൂടുതല്‍ കൂട്ടുകാര്‍ ആരുമില്ലാതിരിക്കുമ്പോള്‍ നമുക്ക്
സൗഹൃദത്തിന്‍റെ തണല്‍ തരുന്ന കൂട്ടുകാര്‍. അവരെ വജ്രം പോലെ കാത്തുസൂക്ഷിക്കുക....
എന്തിനെന്നോ എവിടെക്കോ എന്ന് നിശ്ചയമില്ലാതെ നമ്മുടെ ജീവിത യാത്രയില്‍........... എവിടെനിന്ന് എപ്പോള്‍ എന്നറിയാതെ ഒരു മാത്രനിന്നു .............ഹൃദയത്തില്‍ കൈയൊപിട്ട ശേഷം നടന്നു നീങ്ങുന്നവര്‍ . ചില കഥകള്‍ പോലെ തുടക്കമോ ഒടുക്കമോ ഇല്ലാതെ അടുത്തത് എന്താന്നറിയാതെ ചില സൗഹൃദം ദൂരമോ നിറമോ ഒന്നുമറിയാതെ സമന്ധരങ്ങളില്‍ സമാനതകള്‍ ഒത്തുചേരുന്നു അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു....
No comments:
Post a Comment