
മാനുഷരെല്ലാരും ഒന്നുപോലെ ജീവിച്ച ഈ ചെറിയ ഭൂമിയിലെ ഒരു ഭരണാധികാരിയെ കണ്ട് സഹിക്കാൻ പറ്റാതെ അദ്ദേഹത്തെ ചതിച്ച് ചവിട്ടി താഴ്ത്തിയ ചരിത്രത്തിന്റെ സ്മരണയാണ് നമുക്ക് ഓണം .പ്രളയമെന്ന മഹാദുരന്തത്തിന്റെ ഈ കാലത്തും ഇത്തരം ചവിട്ടി താഴ്‌തലുകളെ നമ്മൾ അതിജീവിക്കും.മാനുഷ്യരെല്ലാരും ഒന്നു പോലെയാവാൻ മാവേലി ഭരിക്കണമെന്നില്ല. അറിഞ്ഞൊരു മഴ പെയ്താൽ മതി.ജാതിയില്ല.. മതമില്ല...ആൺപെൺ വ്യത്യാസവുമില്ല.ഇതായിരുന്നു മാവേലി സ്വപ്നംക്കണ്ട നാട്.പക്ഷെ ഇത് യാഥാർത്ഥ്യമാകുവാൻ പ്രകൃതിയുടെ സംഹാര താണ്ഡവം തന്നെ വേണ്ടി വന്നു.
ഇത് ഒത്തൊരുമയുടെ ഓണം....ഹിന്ദുവും, ക്രിസ്ത്യനും,മുസൽമാനും പരസ്പരം നന്മകൾ കൈമാറിക്കൊണ്ടും,
മഹാപ്രളയത്തിലും മരിക്കാത്ത ഓർമ്മകളുടെയും ഒരു ഓണക്കാലം.ആർഭാടങ്ങളില്ലാതെ മറ്റുള്ളവരെ സഹായിച്ചുകൊണ്ടും നമ്മുടെ നാടിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടും ആവട്ടെ ഈ വർഷത്തെ ഓണം.പ്രളയത്തിനൊപ്പം വന്ന നന്മകളുണ്ട്
വെള്ളത്തിനൊപ്പം ഇറങ്ങാതെ നോക്കണം.
ഇത്തവണ ഓണം ആഘോഷത്തിന്റെതല്ല അതിജീവനത്തിന്റെതാണ്...
ഈ വർഷത്തെയും കൂടി കൂട്ടി അടുത്ത വർഷം നമ്മൾ ആഘോഷിക്കും. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.