ഇത് രാഷ്ട്രീയമല്ല....ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിതിയിൽ നിന്നും മുന്നിലേക്ക് പുരോഗതിയിലോട്ടുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇന്ത്യക്കകത്തുള്ള industries ആയാലും, പുറത്തുള്ള industries ആയാലും ഇന്ത്യയിൽ വന്ന് അവരുടെ സംരംഭം,ഉത്പാദനം,പ്രവർത്തനം ഇവയെല്ലാം വികസിപ്പിക്കുകയാണെങ്കിൽ,വളരെയധികം പുരോഗതി കൈവരിക്കാൻ പറ്റുന്ന ഘട്ടത്തിലാണ് ഇന്ത്യ ഇപ്പൊ നിൽക്കുന്നത്. 'Ease of doing business ' ഇത് മികച്ചതാക്കാൻ ഏതൊരു ഗവണ്മെന്റിനെ പോലെയും ഇന്ത്യൻ ഗവണ്മെന്റ് ആഗ്രഹിക്കുന്നുണ്ട്.അതുക്കൊണ്ട് തന്നെയാണ് Post facto clearence, public hearing, violation policy ഇതിലെല്ലാം മാറ്റം വരുത്തിയത്.Ease of doing businessൽ ഇന്ത്യയുടെ റാങ്ക് 77ൽ നിന്നും 63ലോട്ട് ക്കൊണ്ടുവരാൻ ഈ ഗവണ്മെന്റിനു സാധിച്ചു.അത്ക്കൊണ്ട് തന്നെ Ind govt. പുറത്തുള്ള industriesനെ ഇന്ത്യയിൽ ചുവട് പതിപ്പിക്കുവാൻ നിയമങ്ങളിൽ അയവ് വരുത്തി.പക്ഷെ ഇതെല്ലാം പുരോഗമനത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നത്ക്കൊണ്ടാണ്. Developing nationൽ നിന്നു മാറി ഇന്ത്യ ഒരു Developed nationആയി കാണാൻ എനിക്കും ആഗ്രഹമുണ്ട്.എന്നുകരുതി നമ്മുടെ നാടിനെയും,പരിസ്ഥിതിയെയും, വരും തലമുറയെയും തച്ചുടച്ചുകൊണ്ടുള്ള വികസനം നമുക്ക് ആവശ്യമാണോ? ഈ draftലുള്ള കാര്യം നടപ്പിലാക്കുന്നത്ക്കൊണ്ട് മാത്രം environmentനെ അത് ബാധിക്കിണമെന്നില്ല. Bureaucracy നന്നായി work ചെയ്യുമെങ്കിൽ പേടിക്കേണ്ട പ്രശ്നമില്ല. It depends on bureaucracy.
ഈ നിയമങ്ങളെക്കാളുമെല്ലാം പ്രശ്നം ഇതിനെ നടപ്പിലാക്കുന്നതിലാണ്. "നേരത്തെ കർശനമായ നിയമങ്ങൾ ആയിരുന്നു, പക്ഷെ ആ നിയമങ്ങൾ മോശമായ അവസ്ഥയിലാണ് നടപ്പിലാക്കിയിരുന്നത് (ആസാം ദുരന്തം, വിശാഖപട്ടണം ഗ്യാസ് ലീക്ക്). ഇപ്പൊ നിയമങ്ങളിൽ കുറേകൂടി അയവ് വരുത്തി, ഈ നിയമങ്ങളെ നടപ്പിലാക്കുന്നതും പഴയത് പോലെ മോശമാണെങ്കിൽ;അത് നമ്മുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടിയിട്ടുണ്ട്." അപ്പോ നേരത്തെ എന്താണോ സ്ഥിതി അതിനേക്കാളും മോശമായ അവസ്ഥയിൽ നമ്മുടെ നാട് എത്താൻ സാധ്യതയുണ്ട്.
#ഈയിടക്ക് lebanonൽ സ്ഫോടനം ഉണ്ടായപ്പോ.അവിടത്തെ ജനതയുടെ കണ്ണുനീരും, വിശപ്പും, കഷ്ടപ്പാടും മനസിലാക്കിക്കൊണ്ട്, ലോക രാഷ്ട്രങ്ങൾ പൈസ അയച്ചുകൊടുത്തു.പക്ഷെ അവിടെത്തെ ജനങ്ങൾ പറഞ്ഞത് "നിങ്ങൾ പൈസ അയക്കുന്നത് നല്ലത് തന്നെയാണ്, പക്ഷെ lebanese govt അയച്ചു കൊടുക്കരുത്.ഞങ്ങൾക്ക് lebanese govtനെ വിശ്വാസം ഇല്ല. നമ്മുടെ നാട്ടിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന NGOസ് ഉണ്ട്. ഇവർക്കു അയച്ചു കൊടുക്കുക. Govtന് അയച്ചു കൊടുത്താൽ അവർ വേണ്ടേ രീതിയിൽ ഉപയോഗിക്കില്ല" എന്നാണ്.ഇവിടെ ഇന്ത്യയിൽ മാത്രമല്ല പല രാജ്യങ്ങളിലും അധികാരത്തിൽ ഇരിക്കുന്ന അധികാരികൾ, authority, bureaucracy, ഇവയെല്ലാം കണിശമായി പ്രവർത്തിക്കാത്തത്ക്കൊണ്ട് കുറെ പ്രശ്നങ്ങൾ കാണാറുണ്ട്.ഇതൊക്കെക്കൊണ്ട് തന്നെയാണ് ഈയൊരു വിഷയത്തെ മുഖ്യധാരയിൽ നിർത്തിക്കൊണ്ട് എല്ലാവരിലേക്ക് എത്തിക്കേണ്ടതും, ചർച്ചാവിഷയമാക്കേണ്ടതും.