ഓർമ്മകൾ...ജീവിതമാകുന്ന സിനിമയിലെ ഫ്ലാഷ്ബാക്ക്, ഒരു മാലയിലെ മുത്തുക്കളെ പോലെ മനസിന്റെ അടിത്തട്ടിൽ ഒളിഞ്ഞുകിടക്കുന്നെ ഒരുപിടി ഓർമ്മകൾ.
ചില ഓർമ്മകൾ സന്തോഷവും, വീണ്ടും ഓർത്തെടുക്കാൻ ആഗ്രഹിക്കുന്നതുമായിരിക്കും....
ചില ഓര്‍മ്മകള്‍ നോവുണര്‍ത്തുന്നതും മറക്കാന്‍ ആഗ്രഹിക്കുന്നതും.
സുഖ ദുഃഖ സമിശ്രമായ ഓര്‍മ്മകളുടെ ആകെത്തുകയെയാണ് ജീവിതം എന്ന് വിളിക്കുന്നത്.
ഓര്‍മ്മകള്‍ മധുരതരമാകട്ടെ കൈപ്പേറിയവയാവട്ടെ,
ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതിക്ക് ഓര്‍മ്മകള്‍ കൂടിയേ തീരൂ ....
നമ്മള്‍ കരഞ്ഞ ചില നിമിഷങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ജീവിത വഴികളില്‍ പിന്നീട് നമ്മെ ചിരിപ്പിച്ചേക്കാം...
നമ്മള്‍ പൊട്ടിച്ചിരിച്ച ചില നിമിഷങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പിന്നീട് നമ്മെ കരയിപ്പിക്കുകയും ചെയ്തേക്കാം ...
അത് കൊണ്ടാണ് ഓര്‍മ്മകള്‍ എന്നും സവിശേഷകരമാക്കുന്നത്.
നമ്മള്‍ പൊട്ടിച്ചിരിച്ച ചില നിമിഷങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പിന്നീട് നമ്മെ കരയിപ്പിക്കുകയും ചെയ്തേക്കാം ...
അത് കൊണ്ടാണ് ഓര്‍മ്മകള്‍ എന്നും സവിശേഷകരമാക്കുന്നത്.
മനസ്സെന്ന ആല്‍ബത്തില്‍ ഒളി മങ്ങാത്ത ചിത്രങ്ങളായി മരിക്കുവോളം സ്വന്തം ഓര്‍മ്മകളെ സൂക്ഷിക്കാനും, മരിച്ചാലും നമുക്ക് പ്രിയപ്പെട്ടവരുടെയൊക്കെ ഓര്‍മ്മകളുടെ ആല്‍ബങ്ങളില്‍ അവരെന്നും കാണാന്‍ കൊതിക്കുന്ന ഒരു ചിത്രമായി ജീവിക്കാനും കഴിഞ്ഞാല്‍ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകും.
ഒളി മങ്ങാതെ സൂക്ഷിക്കൂക....നല്ല തീരുമാനത്തിന്റെ ഓർമ്മകളെ, എന്നെന്നും.