Monday, November 26, 2018

സഞ്ചാരി നീ....





ജീവിതം, പ്രവചനീയമല്ലാത്തെ ഒരു യാത്ര... തൊട്ടടുത്തുള്ളെ നിമിഷം എന്തും സംഭവിക്കാം.ചുരുക്കി പറഞ്ഞാൽ ഒരു ത്രില്ലെർ സിനിമ പോലെ.മരണത്തിൽ മാത്രം അവസാനിക്കുന്ന ക്ലൈമാക്സ്‌.ജീവിതത്തിനോട് ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടായിരിക്കും.ജീവിതം എന്താണ് എന്ന് അറിഞ്ഞവൻ തീർച്ചയായും പ്രശനങ്ങളിലൂടെ സഞ്ചരിച്ചെവനായിരിക്കും.

പ്രശ്നങ്ങൾ എന്തായാലും ജീവിതത്തിൽ വേണം,എന്നാൽ മാത്രമേ അത് പരിഹരിക്കാനുള്ള മാർഗവും കണ്ടത്തെകുയുള്ളു.ചിലർക്ക് സാമ്പത്തികമായിട്ടുള്ള പ്രശ്നങ്ങൾ,വേറെ ചിലർക്ക് ഒറ്റപ്പെടലിന്റെ വേദന,വേർപാടിന്റെ വേദന,എല്ലാം ഉണ്ടായിട്ടും ആരിൽനിന്നും സ്നേഹം ലഭിക്കുന്നില്ല...ഇങ്ങനെയും ഒരു കൂട്ടർ.ചില ഭാഗ്യവാന്മാരിൽ ഈ എല്ലാം പ്രശ്നങ്ങളും അയാളിൽ കാണുവാൻ സാധിക്കും.എന്നാലും മിക്ക പ്രശ്നങ്ങളുടെയും അടിസ്ഥാന പ്രശ്നം സാമ്പത്തികം തന്നെയാണ്.ഇതിൽ നിന്നാണ് തുടർന്നുള്ള പ്രശ്നങ്ങൾ വളളി ചെടി പോലെ പടർന്നങ്ങ് കേറുന്നത്.എല്ലാം വിധിയുടെ വിളയാട്ടം എന്ന് പറയും.'ഒടുവിൽ എല്ലാവരും വിധിയെ പഴിക്കും.

ഒന്നുകിൽ പണക്കാരനായി ജനിക്കണം, ഇല്ലെങ്കിൽ പാവപെട്ടവനായി  ജനിക്കണം.ഇത്തരത്തിൽ ചിന്താഗതികൾ ഉള്ളവരും ഒണ്ട്.കാരണം ,ഇതിനിടയിൽ ജനിക്കുന്നവർ നൂറുകൂട്ടം സ്വപ്‌നങ്ങൾ നെഞ്ചിലേറ്റിക്കൊണ്ട് നടക്കുന്നവരായിരിക്കും.ഇതൊന്നും നടക്കാൻ പോണില്ല ....എന്ന് സ്വന്തമായി പറയും.എന്നാൽക്കൂടിയും വാനോളം സ്വപ്‌നങ്ങൾ ചിന്തിച്ചു കൂട്ടും....ഈ ചിന്തകളുമായി ജീവിതാവസാനം വരെ ഓടും,യാത്ര അവസാനിക്കുന്നത് വരെ.

ഏതൊരു കാര്യത്തിനും വിധിയെ പഴിക്കുന്നത് എന്തിനാണ്.ഏതൊരു വിധിയും നമ്മുടെ പ്രവർത്തി അനുസരിച്ചു ഇരിക്കും.
പാവപെട്ടവനായി പോയാൽ ജീവിതാവസാനം വരെ അത്പോലെ തന്നെ ജീവിക്കണം എന്നുണ്ടോ?ഇല്ല. സ്വപ്‌നങ്ങൾ കാണുവാനും ,മോഹിക്കാനും ഉള്ള അവകാശം ഏവർക്കും ഒണ്ട്.അത് നേടണം, നേടിയെടുക്കുമ്പോഴാണ് വിജയം.താഴ്ന്ന കുടുംബത്തിൽ ജനിച്ചെന്നു പറഞ്ഞു സ്വപ്നങ്ങൾക്ക് പരിധി വേണമെന്നില്ല.
അത് നേടിയെടുക്കാനുള്ള ദൂരം വളരെ കൂടുതൽ ആണെങ്കിൽ കൂടി ....അവിടം വരെ എത്തിപെടാനുള്ള ഊർജം എന്നു പറയുന്നത് അവന്റെ ഇപ്പോഴത്തെ ജീവിതാവസ്ഥ എന്താണോ അതായിരിക്കും.സ്വപ്നസഞ്ചാരികളെ ഈ ലോകം ഓർത്തുവയ്ക്കാറില്ല.അത് നേടിയെടുക്കാനൊള്ള പരിശ്രമം നടത്തിയാലും ആരും തന്നെ ഓർത്ത് വയ്ക്കണമെന്നില്ല .എന്നാൽ ആ സ്വപ്നം യാഥാർഥ്യമാകുന്നെ ആ നിമിഷം മുതൽ കോടിക്കണക്കിനു മനുഷ്യരുള്ള ഈ പ്രപഞ്ചത്തിൽ ഒരു സ്ഥാനം തീർച്ചയായും ലഭിക്കും.

'ഒരുനാൾ' എന്ന് എത്ര ആരവത്തോടെ വിളിച്ച് പറഞ്ഞാലും ഈ ലോകം ചെവികൊള്ളില്ല .എന്നാൽ ആ ഒരുനാൾ  മുന്നിൽ വരുന്ന 
ദിവസം ഈ ഉത്തരങ്ങളുടെയെല്ലാം ചോദ്യം? തീർച്ചയായിട്ടും നമുക്ക് ലഭിച്ചിരിക്കും.

"engrave your heart with the ink of perspectives, flourishes of intuition and words of gentleness towards yourself and your world & say goodbye to procrastination"
                                                      

Voyage

Life is an extraordinary voyage brimming with diverse experiences, boundless opportunities, and valuable lessons. It encompasses moments of ...